Currency

സെന്‍ട്രല്‍ ജയിലില്‍ 210 ഇന്ത്യക്കാര്‍; നാടുകടത്തല്‍ കേന്ദ്രത്തില്‍ 86 പേരെന്ന് എംബസി

സ്വന്തം ലേഖകന്‍Monday, December 4, 2017 1:43 pm

ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ 210 ഇന്ത്യക്കാരും നാടുകടത്തല്‍ കേന്ദ്രത്തില്‍ 86 ഇന്ത്യക്കാരുമാണുള്ളതെന്ന് എംബസി അധികൃതര്‍ അറിയിച്ചു. എംബസി സംഘം സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയാണു വിവരങ്ങള്‍ ശേഖരിച്ചത്. ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ലഭിച്ച 16 പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. നവംബറില്‍ നാട്ടിലേക്കുള്ള യാത്രയ്ക്കായി 88 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണു അനുവദിച്ചത്. ഇതിനു പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 17 വിമാന ടിക്കറ്റുകളും ലഭ്യമാക്കി. നവംബറില്‍ സല്‍വ, മീസൈദ്, അല്‍ഖോര്‍, ദുഖാന്‍, സിക്രീത്ത് എന്നിവിടങ്ങളില്‍ നടത്തിയ കോണ്‍സുലര്‍ ക്യാംപുകളിലൂടെ 254 പേര്‍ക്കു സേവനങ്ങള്‍ നല്‍കിയെന്നും എംബസി അറിയിച്ചു.

സ്ഥാനപതി പി.കുമരന്‍, തേര്‍ഡ് സെക്രട്ടറി (തൊഴില്‍, സാമൂഹ്യക്ഷേമം) ഡോ. എം.അലീം എന്നിവരും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x