
ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആകാശം ഏറെക്കുറെ മേഘാവൃതമായി കാണപ്പെടുമെന്നും കടല്‍ പ്രദേശങ്ങളില്‍ അന്തരീക്ഷം മഴമേഘങ്ങളാല്‍ മൂടി കെട്ടുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
ദൂരക്കാഴ്ച നാല് കിലോമീറ്റര്‍ മുതല്‍ എട്ടു കിലോമീറ്റര്‍ പരിധിയില്‍ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദോഹയില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി കൂടിയ താപ നില 21 ഡിഗ്രി സെല്‍ഷ്യസാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.