
ദോഹ: കോവിഡ്–19 വ്യാപനം തടയുന്നതിന് രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിലാകുന്നതോടെ പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ്. ജൂൺ അവസാനത്തോടെ 80ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുവാൻ സാധിക്കുമെന്നാണ് ഖത്തർ എയർവേസിന്റെ പ്രതീക്ഷ.
നിലവിൽ മുപ്പതിലധികം കേന്ദ്രങ്ങളിലേക്ക് വിമാന സർവീസ് ഖത്തർ എയർവേസ് നടത്തുന്നുണ്ട്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇന്ത്യൻ സർവീസുകളും പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.