Currency

ഖത്തര്‍ എയര്‍വെയ്സ് 60 കൂറ്റന്‍ ബോയിംഗ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, June 26, 2018 11:39 am

ദോഹ: ഖത്തര്‍ എയര്‍വെയ്സ് പുതുതായി 60 കൂറ്റന്‍ ബോയിംഗ് വിമാനങ്ങള്‍ കൂടി സ്വന്തമാക്കുന്നു. ബോയിംഗ് പുറത്തിറക്കിയ യാത്രാവിമാനങ്ങളിലെ അത്യാധുനിക വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സ് സ്വന്തമാക്കുന്നത്. ബോയിംഗ് 777 എക്സ് ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ബോയിംഗുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതായി ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. 2022 ഓടെ ആദ്യ വിമാനം ഖത്തറിന് കൈമാറുമെന്ന് കമ്പനി വൈസ് ചെയര്‍മാന്‍ റാണ്ടി ടിന്‍സത്ത് അറിയിച്ചു. രണ്ട് എഞ്ചിനുകളുള്ള യാത്രാ വിമാനങ്ങളില്‍ ഏറ്റവും മികച്ചവയാണ് ഖത്തര്‍ സ്വന്തമാക്കാനിരിക്കുന്നത്.

നിലവിലെ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തേക്കാള്‍ 12 ശതമാനം കുറവ് മാത്രമാണ് ഇതില്‍ ചെലവ് വരുന്നത്. നേരത്തെ 2015ലും 2017ലും 26 വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേസ് ബോയിംഗ് കമ്പനിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x