
ദോഹ: ദോഹയില്‍ നിന്നും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് റദ്ദാക്കി. ഹീത്രോ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ചില സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റ് ചിലത് ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയുമാണ് ചെയ്തത്.
ആഗോള തലത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഉള്‍പ്പെടെ 91 വിമാന കമ്പനികളാണ് സര്‍വീസ് റദ്ദാക്കിയത്. ഗാറ്റ് വിക്കിലേക്ക് റൂട്ട് മാറ്റം നടത്തിയെങ്കിലും ഇവിടെ നിന്ന് യാത്രക്കാര്‍ക്ക് ഹീത്രോവിലേക്ക് യാത്രാ സൗകര്യവും ഖത്തര്‍ എയര്‍വേയ്സ് ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.