പത്തു വര്‍ഷത്തിനകം കമ്പനി സ്വകാര്യവത്കരിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു.
ദോഹ: ദേശീയ വിമാന കമ്പനിയായ ഖത്തർ എയര്‍വേയ്സ് സ്വകാര്യവത്കരിക്കുന്നു. പത്തു വര്‍ഷത്തിനകം കമ്പനി സ്വകാര്യവത്കരിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു.
2008ലെ സാമ്പത്തിക മാന്ദ്യത്തിനു തൊട്ടു മുമ്പാണ് ഖത്തര്‍ എയര്‍വേയ്സ് സ്വകാര്യവത്കരണം എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്‍ എയര്‍ലൈന്‍ വ്യവസായ മേഖലയിലെ ഇടിവിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ലോകത്തെ 150ലധികം നഗരങ്ങളിലേക്ക് കമ്പനി ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 200 നടുത്ത് വിമാനങ്ങളുള്ള കമ്പനിയുടെ മൂല്യം 1000 കോടി ഡോളറിനു മുകളിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.