Currency

ഖത്തര്‍ എയര്‍വേയ്‌സിന് അയാട്ട ഐഇഎന്‍വിഎ സര്‍ട്ടിഫിക്കറ്റ്

സ്വന്തം ലേഖകന്‍Wednesday, December 6, 2017 8:05 am

ദോഹ: ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) എന്‍വയണ്‍മെന്റല്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ സ്റ്റേജ് 2 (ഐഇഎന്‍വിഎ) സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വേയ്‌സ് നേടി. മദ്ധ്യപൗരസ്ത്യ മേഖലയില്‍ ആദ്യമായാണ് ഒരു എയര്‍ലൈന്‍ ഐഇഎന്‍വിഎ സര്‍ട്ടിഫിക്കറ്റ് നേടുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ അയാട്ട സിഇഒയും ഡയറക്ടര്‍ ജനറലുമായ അലക്‌സാണ്‍ഡ്രെ ഡി ജൂനിയാകില്‍ നിന്നും ഐഇഎന്‍വിഎ സ്റ്റേജ് 2 സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. സമഗ്രമായ പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നതായും അയാട്ടയുടെ പരിസ്ഥിതി സംബന്ധിച്ച പരിപാടിയിലുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ പങ്കാളിത്തം സുസ്ഥിരമായ വ്യോമയാന മേഖല ലക്ഷ്യമിട്ടുള്ളതാണെന്നും അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x