Currency

വിപുലീകരണ പദ്ധതികളുമായി ഖത്തര്‍ എയര്‍വേയ്സ്; പതിനാറ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Sunday, March 11, 2018 11:07 am

ദോഹ: ഈ വര്‍ഷം പതിനാറ് പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നതുള്‍പ്പടെ കൂടുതല്‍ വിപുലീകരണപദ്ധതികള്‍ നടപ്പാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ബാകിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലക്സംബര്‍ഗിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങും. അവിടേക്ക് നേരിട്ടു സര്‍വീസ് തുടങ്ങുന്ന ആദ്യത്തെ ഗള്‍ഫ് എയര്‍ലൈന്‍ എന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കും. ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലീകരണപ്രവര്‍ത്തനങ്ങളെ ഉപരോധം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഒന്‍പതു മാസം മുന്‍പുള്ളതിനേക്കാള്‍ ഖത്തര്‍ എയര്‍വേയ്സ് ഇപ്പോള്‍ കൂടുതല്‍ സ്വതന്ത്രമായിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

യുകെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്തോണിയയിലെ ടല്ലിന്‍, മാള്‍ട്ടയിലെ വല്ലേറ്റ, ഫിലിപ്പീന്‍സിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ഡാ നാങ്, തുര്‍ക്കിയിലെ ബോദ്രം, അന്‍താല്യ, ഹാതേയ്, ഗ്രീസിലെ മൈക്കണോസ്, തെസ്സലോനിക്കി, സ്പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍. കൂടാതെ വാര്‍സോ, ഹാനോയി, ഹോചിമിന്‍ സിറ്റി, പ്രേഗ്, കീവ്, മാഡ്രിഡ്, ബാര്‍സലോണ, മാലിദ്വീവ്സ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x