ദോഹ: ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കായി കേരളത്തില്‍ കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റിലാണ് കേരളത്തിലെ അംഗീകൃത കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരം.
ഓഗസ്റ്റ് 13 മുതല്‍ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ്-19 നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. യാത്രയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണ്ട.
കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങള്‍:
കൊച്ചി: മെഡിവിഷന്‍ സ്‌കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍
കോഴിക്കോട്: അസ ഡയഗ്നോസ്റ്റിക് സെന്റര്‍
തിരുവനന്തപുരം: ഡിഡിആര്‍സി ടെസ്റ്റ് ലാബ്
ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്ക് മാത്രമാണ് നിലവില്‍ ദോഹയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇന്ത്യ വിദേശ വിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കുന്നത് പ്രകാരമായിരിക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് പുനരാരംഭിക്കുക. അഹമ്മദാബാദ്, അമൃത്സര്‍, ബംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കോവിഡ്-19 പരിശോധനാ കേന്ദ്രങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.qatarairways.com/en/travel-alerts/COVID-19-update.html
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.