Currency

ഇന്ത്യയില്‍ വിമാന സര്‍വീസ് കമ്പനി ആരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Thursday, March 9, 2017 12:58 pm

ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ വിമാന സര്‍വീസ് കമ്പനി ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അലി ബക്കര്‍ അറിയിച്ചു. ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ വിമാന സര്‍വീസ് കമ്പനി ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അലി ബക്കര്‍ അറിയിച്ചു. ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം.

നേരത്തെ ഇന്‍ഡിഗോയെ ഏറ്റെടുക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഖത്തര്‍ എയര്‍വേയസിന്റെ പുതിയ നീക്കത്തെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും സ്വാഗതം ചെയ്തു. വിദേശ എയര്‍ലൈന്‍ കമ്പനികള്‍ കൂടി ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് എത്തുന്നതോടെ മേഖലയിലെ മല്‍സരം കടുക്കുമെന്നും ഇത് വിമാന യാത്രാ ചെലവ് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x