Currency

250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Wednesday, October 10, 2018 1:57 pm

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022 ഓടെ ലോകമെമ്പാടുമുള്ള 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്. ഇതോടെ ഏറെക്കുറെ ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്‌സിന് സര്‍വീസുണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 24 പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങി. ഉപരോധം മൂലം നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ കമ്പനി തരണം ചെയ്തതായും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ ദോഹയില്‍ വ്യക്തമാക്കി.

മികച്ച സാമ്പത്തിക ഭദ്രതയാണിപ്പോള്‍ കമ്പനിക്കുള്ളത്. ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഖത്തര്‍ എയര്‍വേയ്‌സിന് 39 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി ചേര്‍ന്ന് കൂടുതല്‍ നിരക്കിളവുകള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ വ്യക്തമാക്കി.

എയര്‍ബസ് ഇനത്തില്‍ പെട്ട ലോകത്തെ ഏറ്റവും സൗകര്യമേറിയ അഞ്ച് വിമാനങ്ങളാണ് ഈ വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x