
ദോഹ: എയർ ഹെല്പ് വേൾഡ്വൈഡ് പുറത്ത് വിട്ട പട്ടികപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ കമ്പനി ഖത്തർ എയർവേയ്സ്. എഴുപത്തിയേഴ് വിമാന കമ്പനികൾ ഉൾപ്പെടുന്ന പട്ടികയിലാണ് ഖത്തർ എയർവേയ്സ് ഒന്നാമത് എത്തിയിരിക്കുന്നത്. വിമാന കമ്പനികൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനനിലവാരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഖത്തർ എയർവേയ്സിലെ ഷെഫുകൾ പാചകം ചെയ്യുന്ന ഭക്ഷണം മികച്ചതാണെന്നും ഫ്രീ വൈഫൈ അടക്കം വിമാനത്തിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും മികച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്യാബിൻ ക്രൂ സേവനത്തിന്റെ കാര്യത്തിലും ഖത്തർ എയർവേയ്സ് തന്നെയാണ് പട്ടികയിൽ മുന്നിൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.