
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിനു 2019 മുതല്‍ പുതിയ എയര്‍ബസ് എ 321 നിയോ വിമാനങ്ങള്‍. 240 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന എ320 ശ്രേണിയിലെ വലിയ വിമാനമാണ് എ 321. അത്യാധുനിക എന്‍ജിനുകള്‍, എയ്‌റോഡൈനാമിക് സാങ്കേതികവിദ്യകള്‍, നൂതനമായ കാബിന്‍ സൗകര്യങ്ങള്‍ എന്നിവയോടെയാണ് എ321 എത്തുന്നത്. 41,275 കോടി രൂപയ്ക്ക് 50 എയര്‍ബസ് എ321 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണു ഖത്തര്‍ എയര്‍വേയ്‌സ് ഒപ്പുവച്ചത്.
ഇന്ധന ഉപയോഗം 15% വരെ കുറയ്ക്കാന്‍ സാധിക്കും. 2010ലാണ് എ320 നിയോ ശ്രേണിയിലെ വിമാനങ്ങള്‍ എയര്‍ബസ് അവതരിപ്പിച്ചത്. ഇതുവരെ 95 എയര്‍ലൈനുകളില്‍ നിന്നായി 5200 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകളാണു ലഭിച്ചത്. ലോകത്തെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന എയര്‍ലൈനാണു ഖത്തര്‍ എയര്‍വേയ്‌സ്. യാത്രക്കാര്‍ക്കു മികച്ച അനുഭവമാണു തങ്ങള്‍ ഉറപ്പു നല്‍കുന്നതെന്ന് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ നിറങ്ങളില്‍ എ321 വിമാനം പറക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഫാബ്രിസ് ബ്രീജിയര്‍ പറഞ്ഞു. എ321 വിമാനത്തിനു മധ്യപൗരസ്ത്യ ഏഷ്യന്‍ വിപണിയിലെ സ്വാധീനം വ്യക്തമാക്കുന്നതാണു ഖത്തര്‍ എയര്‍വേയ്‌സുമായി ഒപ്പുവച്ച കരാറെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.