Currency

സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം; 11 പുതിയ വിമാനപാതകള്‍ ആരംഭിച്ചുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

സ്വന്തം ലേഖകന്‍Saturday, January 27, 2018 6:26 pm

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് ഒരു വര്‍ഷത്തിനകം 11 പുതിയ പാതകളില്‍ സര്‍വ്വീസ് ആരംഭിച്ചതായി സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍. കമ്പനി ഈ വര്‍ഷം 26 പുതിയമേഖലകളിലേക്ക് കൂടി പറക്കാനൊരുങ്ങുന്നതായും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധമാണ് രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിന് പുതിയ പാതകള്‍ തുറക്കാന്‍ കാരണമായതെന്നും അക്ബര്‍ പറഞ്ഞു.

എബിബി ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രഖ്യാപിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം മൂലം മുടങ്ങിയ 19 റൂട്ടുകള്‍ക്ക് പകരം 27 പുതിയ റൂട്ടുകള്‍ തങ്ങള്‍ക്ക് തുറക്കപ്പെട്ടതായും ഉപരോധ രാജ്യങ്ങളുടെ നീക്കങ്ങള്‍ ഖത്തറിന്റെ ആകാശ സ്വപ്നങ്ങള്‍ക്ക് പരിക്കേല്‍പ്പിച്ചിട്ടില്ലെന്നും അക്ബര്‍ പറഞ്ഞു.

ഈ വര്‍ഷം നടക്കുന്ന റഷ്യന്‍ ലോകകപ്പടക്കം 2022 വരെയുള്ള ഫിഫയുടെ മുഴുവന്‍ ചാമ്പ്യന്‍ഷിപ്പുകളുടെയും ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ പ്രധാനപ്പെട്ട 150 നഗരങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന് 200 അത്യാധുനിക വിമാനങ്ങള്‍ കൂടിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x