
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന നിരയിലെ പുതുപുത്തനും സാങ്കേതികത്തികവില്‍ മറ്റുവിമാനങ്ങളെ കവച്ചു വെക്കുകയും ചെയ്യുന്ന എ3501000 വിമാനം ഇനി സിംഗപ്പൂരിലേക്കും. നവംബര്‍ ഒന്ന് മുതലാണ് സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയര്‍ബസ് എ3501000 വിമാനം സര്‍വീസ് നടത്തുക. കൂടാതെ അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്കും എ3501000 സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പൂര്‍ണമായും എയര്‍ബസ് എ3501000 വിമാനമുപയോഗിച്ചായിരിക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-സിംഗപ്പൂര്‍ സെക്ടറിലെ സര്‍വീസ്. നിലവില്‍ ദിവസേന മൂന്ന് സര്‍വീസുകളാണ് സിംഗപ്പൂരിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.
എയര്‍ബസ് എ3501000ന്റെ ഗ്ലോബല്‍ ലോഞ്ചറാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള ക്യൂ സ്യൂട്ട് ഘടിപ്പിച്ച വിമാനം കൂടിയാണ് എയര്‍ബസ് എ3501000. രണ്ട് ക്യാബിനുകളിലായി 327 സീറ്റുകളാണ് വിമാനത്തിനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.