ദോഹ: ഖത്തര്‍ പ്രവേശന നയം സംബന്ധിച്ചു ഖത്തര്‍ എയര്‍വേയ്സിന്റെ പേരിലുള്ള ട്വീറ്റ് വ്യാജമെന്ന് കമ്പനി. കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും യൂറോപ്യന്‍, ഓസ്ട്രേലിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും മാത്രമേ ഖത്തറിലേക്ക് യാത്രാനുമതിയുള്ളുവെന്ന രീതിയില്‍ കമ്പനിയുടെ പേരില്‍ വ്യാജ ട്വീറ്റ് പുറത്തുവന്നിരുന്നു. ഈ മാസം 11നായിരുന്നു ട്വീറ്റ് പ്രചരിച്ചത്.
അതേസമയം ട്വീറ്റ് പൂര്‍ണമായും തെറ്റാണെന്നും എല്ലാ രാജ്യക്കാര്‍ക്കും ഖത്തറില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. വ്യാജ ട്വീറ്റുകളില്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ളവ മാത്രമേ ഷെയര്‍ ചെയ്യാവൂയെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.