Currency

ഖത്തര്‍ എയര്‍വേയ്‌സിന് വീണ്ടും പുരസ്‌കാരം

സ്വന്തം ലേഖകന്‍Saturday, December 12, 2020 6:30 pm

ദോഹ: ഖത്തര്‍ എയര്‍വേയ്സിന് എയര്‍ലൈന്‍ പാസഞ്ചര്‍ എക്സിപീരിയന്‍സ് അസോസിയേഷന്റെ (എപ്പെക്സ്) 2021ലെ പഞ്ചനക്ഷത്ര ആഗോള ഔദ്യോഗിക എയര്‍ലൈന്‍ റേറ്റിങ് പുരസ്‌കാരം. യാത്രക്കാരുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. കോവിഡ് സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും കാബിന്‍ ജീവനക്കാര്‍ക്കും പിപിഇ കിറ്റ്, യാത്രക്കാര്‍ക്കായി പ്രതിരോധ കിറ്റ്, ഡിസ്പോസിബിള്‍ ഫെയ്‌സ് ഷീല്‍ഡ് എന്നിവയെല്ലാമുണ്ട്.

2019 ല്‍ സ്‌കൈട്രാക്സിന്റെ ലോകത്തിലെ മികച്ച വിമാനകമ്പനി, മധ്യപൂര്‍വ ദേശത്തെ മികച്ച വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ് സീറ്റ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചിരുന്നു. നിലവില്‍ 100 നഗരങ്ങളിലായി 700 പ്രതിവാര സര്‍വീസുകളാണുളളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x