Currency

ഖത്തര്‍ എയര്‍വേയ്‌സ് കൃത്യ സമയം പാലിക്കുന്ന മധ്യേഷ്യയിലെ ഏറ്റവും മികച്ച വിമാനസര്‍വീസ്

സ്വന്തം ലേഖകന്‍Wednesday, January 9, 2019 12:32 pm

ദോഹ: കൃത്യസമയം പാലിക്കുന്ന കാര്യത്തില്‍ മധ്യേഷ്യയിലെ ഏറ്റവും മികച്ച വിമാനസര്‍വീസെന്ന നേട്ടം ഖത്തര്‍ എയര്‍വേയ്‌സിന്. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനവും ഖത്തര്‍ എയര്‍വേയ്‌സിനാണ്. വ്യോമയാന മേഖലയില്‍ പഠനം നടത്തുന്ന ഫ്‌ലൈറ്റ് ഗ്ലോബല്‍ എന്ന വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ഈ അംഗീകാരം കരസ്ഥമാക്കിയത്.

ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ വാഷിങ്ടണ്‍ ആസ്ഥാനമായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഒന്നാം സ്ഥാനത്ത്. ഹോളണ്ട് ആസ്ഥാനമായ കെ.എല്‍.എം ലാന്‍ഡ് എയര്‍വേയ്‌സ് മൂന്നാം സ്ഥാനത്തുമെത്തി. ബജറ്റ് സര്‍വീസുകളുടെ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍വേയ്‌സ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യോമയാന വിദഗ്ദധര്‍, യാത്രക്കാര്‍, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുമെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്‌ലൈറ്റ് ഗ്ലോബല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വര്‍ഷത്തോടെ ലോകത്തെ 160 ഇടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ ലഭ്യമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x