
ദോഹ: ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍.
മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനായി തുടര്‍ച്ചയായ അഞ്ചാം തവണയും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ചായി തുടര്‍ച്ചയായ രണ്ടാം തവണയുമാണു ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെടുന്നത്. ക്യുസ്വീറ്റിനാണു മികച്ച ബിസിനസ് ക്ലാസ് സീറ്റെന്ന പുരസ്‌കാരം ലഭിച്ചത്.
വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരങ്ങളെന്ന് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.