Currency

ഖത്തര്‍ എയര്‍വേയ്‌സിന് റീജനല്‍ പാസഞ്ചര്‍ ചോയ്‌സ് പുരസ്‌കാരം

സ്വന്തം ലേഖകന്‍Friday, November 15, 2019 1:41 pm

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന് റീജനല്‍ പാസഞ്ചര്‍ ചോയ്‌സ് പുരസ്‌കാരം. 2020 എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷന്റെ (അപക്സ്) റീജനല്‍ പാസഞ്ചര്‍ ചോയ്‌സ് പുരസ്‌കാരത്തില്‍ മധ്യപൂര്‍വദേശത്തെ ‘ബെസ്റ്റ് ഓവര്‍ ഓള്‍’ അവാര്‍ഡാണു ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചത്. അപക്സ് ഔദ്യോഗിക എയര്‍ലൈന്‍ റേറ്റിങ് സംവിധാനം വഴി യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

സിംഗപ്പൂരില്‍ നടന്ന ചടങ്ങിലാണു പുരസ്‌കാരം സമ്മാനിച്ചത്. യാത്രാ ആപ്ലിക്കേഷനായ ട്രിപ്പിളിറ്റ് വഴിയാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന അപക്സ് തിരഞ്ഞെടുപ്പില്‍ 2020 പഞ്ചനക്ഷത്ര ഗ്ലോബല്‍ വിമാനക്കമ്പനി, മികച്ച സീറ്റ് കംഫര്‍ട്ട്, മികച്ച കാബിന്‍ സര്‍വീസ്, മികച്ച ഭക്ഷണ-പാനീയം എന്നീ പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x