Currency

ഖത്തര്‍ സിവില്‍ ഏവിയേഷ്യന്‍ അതോറിറ്റി വ്യോമയാന നിയമങ്ങൾ പരിഷ്കരിക്കുന്നു

സ്വന്തം ലേഖകൻFriday, October 21, 2016 11:59 am

ഭാവിയില്‍ വ്യോമയാനരംഗത്തുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുള്ള പരിഷ്കാരമാണ് ലക്ഷ്യമിടുന്നതെന്ന് ക്യു.സി.എ.എ അധികൃതർ അറിയിച്ചു.

ദോഹ: വ്യോമയാന നിയമങ്ങൾ പരിഷ്കരിക്കാൻ ഖത്തര്‍ സിവില്‍ ഏവിയേഷ്യന്‍ അതോറിറ്റി തീരുമാനിച്ചു. വ്യോമയാന രംഗത്ത് സുരക്ഷക്കും കാര്യക്ഷമതക്കും ബഹുമുഖ വികസനത്തിനും പര്യാപ്തമാകുന്ന വിധത്തിൽ, ഭാവിയില്‍ വ്യോമയാനരംഗത്തുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ശേഷിയുള്ള പരിഷ്കാരമാണ് ലക്ഷ്യമിടുന്നതെന്ന് ക്യു.സി.എ.എ അധികൃതർ അറിയിച്ചു.

വിശദ ചര്‍ച്ചകള്‍ക്കും അവലോകനത്തിനും ശേഷം ഇത് സംബന്ധിച്ച കരട് വ്യവസ്ഥകൾ കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏവിയേഷന്‍  പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകളും, വിമാനജോലിക്കാരുമായി ബന്ധപ്പെട്ട നിയമാവലികളും ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റിയുടെ  www.caa.gov.qa എന്ന വെബ്സൈറ്റിൽ  ലഭ്യമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x