
ദോഹ: ബി റിങ് റോഡിലെ ഫരീജ് അബ്ദുല്‍ അസീസ് ഇന്റര്‍സെക്ഷന്‍ (ഹഫ്സ ഇന്റര്‍സെക്ഷന്‍) വ്യാഴാഴ്ച മുതല്‍ താല്‍ക്കാലിക റൗണ്ട് എബൗട്ടാക്കുന്നു. എല്ലാ വശങ്ങളിലേക്കുമുള്ള 2 വരി പാതകള്‍ ഗതാഗതത്തിനായി തുറന്നു കൊണ്ടാണ് താല്‍ക്കാലിക റൗണ്ട് എബൗട്ട് ആക്കുന്നത്. ഫരീജ് അബ്ദുല്‍ അസീസ് ഇന്റര്‍സെക്ഷന്റെ നവീകരണ ജോലികള്‍ക്കും മറ്റുമായി 6 മാസത്തേക്ക് താല്‍ക്കാലിക റൗണ്ട് എബൗട്ടായി പ്രവര്‍ത്തിക്കും. ബി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് നവീകരണം.
നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ബി റിങ് റോഡിലെ അല്‍ ദോഹ അല്‍ ജദീദ ഇന്റര്‍സെക്ഷന്‍ മുതല്‍ ഫരീജ് അബ്ദുല്‍ അസീസ് ഇന്റര്‍സെക്ഷന്‍ വരെയുള്ള റോഡ് താല്‍ക്കാലികമായി അടയ്ക്കും. റോഡ് മാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.