
ദോഹ: എഫ്.സി.സി വനിതാ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ ആഘോഷം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളായി നടന്നുവരുന്ന ആഘോഷത്തില്‍ മലയാളി വനിതകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ആദ്യദിവസം മാപ്പിളപ്പാട്ട്, ലളിതസംഗീതം എന്നിവയിലായിരുന്നു മല്‍സരം. ആലാപന മധുരിമകൊണ്ട് മല്‍സരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
ഇന്നലെ രാവിലെ ക്ലേ മോഡലിംങ്, കൊളാഷ്, ചിത്രരചന തുടങ്ങിയവ നടന്നു. ക്ലേ മോഡലിങില്‍ വിഷയം പൂക്കുടയായിരുന്നു. കൊളാഷ് വിഷയം ‘വധു’ എന്നതായിരുന്നു. പുതിയ തലമുറകളില്‍ മാറിമറിയുന്ന വധുസങ്കല്‍പ്പങ്ങള്‍ കടലാസുകളില്‍ രൂപം കൊണ്ടു. ഉച്ചയ്ക്കുശേഷം കഥാപ്രസംഗം, മൈം എന്നീ മല്‍സരങ്ങള്‍ നടന്നു.
ഇന്നും കലാമല്‍സരങ്ങള്‍ ഉണ്ട്. നാടക പ്രവര്‍ത്തകനും ഗായകനുമായ അന്‍വര്‍ ബാബു വടകരയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.