Currency

ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡ്

സ്വന്തം ലേഖകന്‍Friday, September 11, 2020 4:13 pm
app
Villa-kochi-Kerala

ദോഹ: കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡായിരിക്കും എന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ഖത്തറിലിറങ്ങി ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെത്തുന്ന എല്ലാ തരം യാത്രക്കാരും എയര്‍പോര്‍ട്ടിലിറങ്ങിയ ഉടന്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം.

കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കിയത്. ഇതിനായി കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക എല്ല രണ്ടാഴ്ച്ച കൂടുമ്പോഴും ആരോഗ്യമന്ത്രാലയം പുറത്തിറക്കുന്നുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x