ഇന്ത്യക്കാരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭിക്കുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സാഹചര്യം എംബസി സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ അതോറിറ്റികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ദോഹ: ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധിയില്‍ ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സുരക്ഷാ ഭീഷണികളില്ലെന്നും ആശങ്കക്ക് വകയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മേഖലയില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇന്ത്യക്കാര്‍ ശാരീരിക സുരക്ഷ ഭീഷണികളില്‍ നിന്നും മുക്തരാണ്. അഭ്യൂഹങ്ങളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നും എംബസി അഭ്യാര്‍ഥിച്ചു.
ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭിക്കുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സാഹചര്യം എംബസി സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ അതോറിറ്റികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും മുഴുവന്‍ സമയവും അപ്്‌ഡേറ്റ് ആകണമെന്നും എംബസി പ്രവാസികളോടാവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.