Currency

ഖത്തര്‍- ഗള്‍ഫ് നയതന്ത്രബന്ധം: കരിപ്പൂരില്‍ നിന്നുള്ള സര്‍വിസുകളെയും ബാധിക്കും

സ്വന്തം ലേഖകന്‍Tuesday, June 6, 2017 12:29 pm

ഖത്തര്‍ എയര്‍വേസിന്റെ കണക്ഷന്‍ സര്‍വിസുകളെ ഉപയോഗിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നിരവധി പേര്‍ കരിപ്പൂര്‍ വഴി പോകാറുണ്ട്. ഖത്തര്‍ എയര്‍വേസില്‍ ദോഹ വഴിയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. ഇവരെയാണ് പുതിയ തീരുമാനം ബാധിക്കുക.

തിരുവനന്തപുരം: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം കരിപ്പൂരില്‍ നിന്നുള്ള വിമാന സര്‍വിസുകളെയും ബാധിക്കും. ഖത്തറുമായുള്ള നയതന്ത്ര ബന്ധം നാല് ഗള്‍ഫ് രാജ്യങ്ങളാണ് വിച്ഛേദിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വിസുകളെയാണ് ഇത് ബാധിക്കുക. നിലവില്‍ കരിപ്പൂരില്‍നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വിസ് മാത്രമാണുള്ളത്.

അതേസമയം, ഖത്തര്‍ എയര്‍വേസിന്റെ കണക്ഷന്‍ സര്‍വിസുകളെ ഉപയോഗിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നിരവധി പേര്‍ കരിപ്പൂര്‍ വഴി പോകാറുണ്ട്. കരിപ്പൂരില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസുകളില്ലാത്തതിനാലാണ് കണക്ഷന്‍ ഫ്‌ലൈറ്റുകളെ ആശ്രയിക്കുന്നത്. ഖത്തര്‍ എയര്‍വേസില്‍ ദോഹ വഴിയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. ഇവരെയാണ് പുതിയ തീരുമാനം ബാധിക്കുക.

ദോഹ വഴിയുള്ള ഉംറ തീര്‍ഥാടകരെയും ഈ പ്രശ്‌നം ബാധിക്കും. ഇവര്‍ക്ക് യാത്രയ്ക്ക് മറ്റു വിമാനകമ്പനികളെ ആശ്രയിക്കേണ്ടി വരും. വരും ദിവസങ്ങളില്‍ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസില്‍ നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇവരുടെ തുക മടക്കി നല്‍കുകയോ മറ്റു വിമാനത്തില്‍ യാത്രയ്ക്കുള്ള സൗകര്യം നല്‍കുകയോ ചെയ്യുമെന്ന് വിമാനകമ്പനി അധികൃതര്‍ പ്രതികരിച്ചു. ദോഹയിലേക്കുള്ള സര്‍വിസുകള്‍ നിലവിലെ രീതിയില്‍ തുടരും. ഈ സര്‍വിസുകളെ വിഷയം ബാധിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x