Currency

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റുന്നു

സ്വന്തം ലേഖകന്‍Wednesday, June 7, 2017 3:12 pm

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി. ഖത്തറിനെ ചൊല്ലിയുള്ള ജിസിസി പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും വ്യോമ അതിര്‍ത്തികള്‍ അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റുന്നത്.

യുഎഇ വ്യോമയാന അതിര്‍ത്തി ഒഴിവാക്കി ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍ വഴിയുള്ള വ്യോമപാതയാണ് വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 45 മിനുട്ട് അധികസമയം യാത്ര ചെയ്യേണ്ടിവരും. അധിക ദൂരത്തിന് ഇപ്പോള്‍ താത്കാലികമായി നിരക്ക് വര്‍ദ്ധനയില്ലെങ്കിലും അധികഇന്ധനച്ചെലവ് വരുന്നതിനാല്‍ യാത്രക്കാരുടെ ലഗേജ് 20 കിലോ ആക്കി കുറക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x