Currency

കൊറോണ: സിംഗപ്പൂര്‍ യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ എംബസിയുടെ നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, February 11, 2020 11:25 am

ദോഹ: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഖത്തറിലുള്ളവര്‍ സിംഗപ്പൂര്‍ യാത്ര പരമാവധി ഒഴിവാക്കണമെന്ന് സിംഗപ്പൂരിലെ ഖത്തര്‍ എംബസി അറിയിച്ചു. സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശത്തന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരില്‍ സര്‍ക്കാര്‍ വ്യാപക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ എംബസിയുടെ നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x