
ദോഹ: ഖത്തര്‍ ദേശീയദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടേറെ തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്കാണ് സാധാരണ പൊതുമാപ്പ് നല്‍കാറുള്ളത്. അതേസമയം എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കോവിഡ്-19 സാഹചര്യത്തെ തുടര്‍ന്ന് അഞ്ഞൂറിലധികം തടവുകാര്‍ക്ക് ഇക്കഴിഞ്ഞ മേയില്‍ അമീര്‍ പൊതുമാപ്പ് നല്‍കിയിരുന്നു. മേയില്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ എഴുപതോളം ഇന്ത്യക്കാര്‍ ഇടം നേടിയിരുന്നതായി അന്നത്തെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന പി. കുമരന്‍ വ്യക്തമാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.