Currency

ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍

സ്വന്തം ലേഖകന്‍Monday, April 2, 2018 1:00 pm

ദോഹ: ഖത്തറില്‍ ഊര്‍ജ്ജ മേഖലയില്‍ വിദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. ഊര്‍ജ്ജ മേഖലയില്‍ ഖത്തറിലെ പ്രമുഖ കമ്പനികളുടെ കൂടിയ ഷെയറുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇനി മുതല്‍ വിദേശികള്‍ക്ക് ലഭിക്കുക. രാജ്യത്തെ ഷെയര്‍മാര്‍ക്കറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ഇനി മുതല്‍ 49 ശതമാനം വരെ ഷെയറുകളാണ് വിദേശികള്‍ക്ക് സ്വന്തമാക്കാനാവുക.

ഇന്ധന വിതരണ കമ്പനിയായ വുഖൂദ് ,ഖത്തര്‍ ഇലക്ട്രിസിറ്റി കമ്പനി, ഗള്‍ഫ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് കമ്പനി, മിസഈദ് പെട്രോകെമിക്കല്‍ കമ്പനി തുടങ്ങിയവ ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളാണ്. വ്യവസായ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ തീരുമാനം സഹായകമാവുമെന്ന് ക്യുപി മാനേജിംഗ് ഡയരക്ടറും സിഇഒ യുമായ സഅദ് ബിന്‍ ശരീദ അല്‍ കഅബി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x