Currency

60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഖത്തറിൽ നിര്‍ബന്ധിത പെന്‍ഷന്‍ നടപ്പിലാകുന്നു

സ്വന്തം ലേഖകൻMonday, December 26, 2016 5:22 pm

ദോഹ: ഖത്തറിലെ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് നിര്‍ബന്ധിത പെന്‍ഷന്‍ നടപ്പിലാക്കുമെന്ന് അധികൃതർ. രാജ്യത്തെ സ്വകാര്യ-പൊതുമേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബാധകമാകുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. സ്വകാര്യ- പൊതുമേഖലകളില്‍ സ്വദേശിവല്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

നിയമം പ്രാബല്യത്തിൽ വരുന്നതോടെ അറുപതു കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ വിസ പുതുക്കാന്‍ കഴിയില്ല. രാജ്യത്തെ ബിരുധദാരികളായ യുവാക്കള്‍ക്കുപുറമെ വിദേശ രാജ്യങ്ങളിലെ യുവാക്കള്‍ക്കും കൂടുതല്‍ അവസരം ലഭിക്കുന്നതാണ് അറുപതു കഴിഞ്ഞപ്രവസികളുടെ നിര്‍ബന്ധിത പെന്‍ഷന്‍നിയമമെന്ന് അധികൃതർ വ്യക്തമാക്കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x