Currency

ഖത്തറില്‍ ആദ്യ വിദ്യാഭ്യാസ വിനിമയസമ്മേളനം മേയ് ഒമ്പതിന്

സ്വന്തം ലേഖകന്‍Tuesday, March 21, 2017 7:47 am

പാഠ്യപദ്ധതി, കഴിവ്, തൊഴില്‍, തൊഴില്‍പരമായ കാര്യക്ഷമത, ശാസ്ത്രവും സാങ്കേതികതയും, വ്യവസായം, ഡിജിറ്റല്‍ കഴിവ് തുടങ്ങി എല്ലാവിധ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

ദോഹ: രാജ്യത്തെ ആദ്യ വിദ്യാഭ്യാസ വിനിമയ സമ്മേളനം മേയ് ഒമ്പത്, പത്ത് തീയതികളില്‍ നടക്കും. സ്വകാര്യമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും (ക്യു.സി) പങ്കാളിത്തത്തോടെ എഡെക്സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വെസ്റ്റിന്‍ ദോഹ ഹോട്ടലില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്.

വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മദിയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പാഠ്യപദ്ധതി, കഴിവ്, തൊഴില്‍, തൊഴില്‍പരമായ കാര്യക്ഷമത, ശാസ്ത്രവും സാങ്കേതികതയും, വ്യവസായം, ഡിജിറ്റല്‍ കഴിവ് തുടങ്ങി എല്ലാവിധ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പ്രദര്‍ശനത്തിന്റെ ഭാഗമായി എഡ് ടെക്, കെ12, ഉന്നത വിദ്യാഭ്യാസം എന്നിവയില്‍ പ്രദര്‍ശനവും സെമിനാറും നടക്കും. രണ്ടുദിവസം മുഴുദിന വിദ്യാഭ്യാസ നിക്ഷേപസമ്മേളനവും നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x