സാമ്പത്തിക പ്രതിസന്ധി മുൻ നിർത്തിയാണ് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്
ദോഹ: ഖത്തർ ഫൗണ്ടേഷൻ എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി മുൻ നിർത്തിയാണ് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഖത്തർ ഫൗണ്ടേഷൻ തീരുമാനിച്ചിരിക്കുന്നത്.
ഹമാദ് ബിൻ ഖാലിഫ സർവ്വകലാശാലയിലെ ജീവനക്കാരും പിരിച്ചുവിടുന്ന ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് തീരുമാനമെന്നാണ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ വിവിധ പദ്ധതികൾ നിർത്തലാക്കിയിരുന്നു. കഴിഞ്ഞ വർഷം തങ്ങളൂടെ റേഡിയോ നിർത്തലാക്കിയ സംഘടന, സിദ്ര മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിലെ ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.