2016ലെ മാനവവിഭവശേഷി നിയമം NO-15ന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം
ദോഹ: സർക്കാർ ജീവനക്കാരുടെ വായ്പ, അഡ്വാൻസ് തിരിച്ചടവു കാലാവധി നാലുവർഷത്തിൽ നിന്നും അഞ്ചുവർഷമായി ദീർഘിപ്പിച്ചു. 2016ലെ മാനവവിഭവശേഷി നിയമം NO-15ന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
ജീവനക്കാർക്ക് സർക്കാർ മുൻകൂറായി നൽകുന്ന ധനസഹായവും ജീവനക്കാരുടെ വ്യക്തിഗത വായ്പകളും ഇനി മുതൽ മാസശമ്പളത്തിൽ നിന്ന് 60 തുല്യഗഡുക്കളായി തിരിച്ചു പിടിക്കും.
വിവാഹവായ്പാ പരിധി 50,000 റിയാലിൽ നിന്ന് 100,000 റിയാലായി ഉയർത്തി. കൂടാതെ വാർഷികാവധി അതാതുവർഷം തന്നെ എടുക്കുന്നതിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.