
ദോഹ: ഖത്തറില്‍ തൊഴിലാളികളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ ആരംഭിച്ചു. തൊഴില്‍-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അന്നുഐമി അല്‍ജഫാലിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ഫണ്ടിന് രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു. തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദാര്‍ശര്‍ഖ് സംഘടിപ്പിച്ച പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ ഓരോ തൊഴിലാളിക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വഴി നല്‍കണമെന്ന കര്‍ശന തീരുമാനം നടപ്പിലാക്കികഴിഞ്ഞു. തൊഴില്‍ തര്‍ക്കങ്ങളില്‍ മൂന്നാഴ്ചക്കകം പരിഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തിന്റെ വിഷന്‍ പൂര്‍ത്തീകരണത്തില്‍ വിദേശ തൊഴിലാളികളുടെ പങ്ക് നിര്‍ണായകമാണ്.
സ്വദേശികളും വിദേശികളും ഒരേ പോലെ ഒരുമയോടെ കഴിയാന്‍ പറ്റുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും അവരവര്‍ക്ക് തങ്ങളുടെ മത-സംസ്‌കാരം അംഗീകരിച്ച് കൊണ്ട് ഇവിടെ കഴിഞ്ഞ് കൂടാന്‍ സാധിക്കുന്നുവെന്നും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.