Currency

ഖത്തര്‍ പ്രകൃതി ദുരന്ത സാധ്യത ഏറ്റവും കുറഞ്ഞ രാജ്യം

സ്വന്തം ലേഖകൻTuesday, August 30, 2016 8:56 am

പ്രകൃതി ദുരന്ത സാധ്യത കുറഞ്ഞ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സ് തയ്യാറാക്കിയ വേള്‍ഡ് റിസ്ക്ക് റിപോര്‍ട്ട്-2016ലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ മറ്റ് 170 രാജ്യങ്ങളേക്കാള്‍ മികച്ചതാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ സ്ഥാനം.

ദോഹ: പ്രകൃതി ദുരന്ത സാധ്യത കുറഞ്ഞ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സ് തയ്യാറാക്കിയ വേള്‍ഡ് റിസ്ക്ക് റിപോര്‍ട്ട്-2016ലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ മറ്റ് 170 രാജ്യങ്ങളേക്കാള്‍ മികച്ചതാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ സ്ഥാനം. മാള്‍ട്ട(170ാം സ്ഥാനം), സൗദി അറേബ്യ(169), ബാര്‍ബഡോസ്(168), ഗ്രനേഡ(167) തുടങ്ങിയവയാണ് ഖത്തറിന് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.

ദ്വീപുകളും ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളും ഉള്ള രാജ്യങ്ങളാണ് ദുരന്ത സാധ്യത ഏറ്റവും കൂടുതലുള്ളവ. വനുആതു ആണ് പട്ടികയില്‍ ഒന്നാമത്. ഫിലിപ്പീന്‍സ്(3), ബംഗ്ലാദേശ്(5), കോസ്റ്റാറിക്ക(8) തുടങ്ങിയ രാജ്യങ്ങളും ദുരന്ത സാധ്യത കൂടുതലുള്ളവയാണ്. യുഎന്നിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍വയേണ്‍മെന്റ് ആന്റ് ഹ്യൂമന്‍ സെക്യൂരിറ്റി തയ്യാറാക്കുന്ന വേള്‍ഡ് റിസ്ക് ഇന്‍ഡക്സ് 2011 മുതല്‍ ഓരോ വര്‍ഷവും പുറത്തുവിടാറുണ്ട്. ബഹ്റയ്ന്‍(165), യുഎഇ(163), ഒമാന്‍(151), യമന്‍(54) തുടങ്ങിയവയാണ് ഈ വര്‍ഷത്തെ റാങ്കിങില്‍ ഉള്‍പ്പെട്ട മറ്റ് അറബ് രാജ്യങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x