Currency

പുകവലിക്കെതിരെ ആരോഗ്യമന്ത്രാലയം പ്രചാരണം നടത്തും

സ്വന്തം ലേഖകന്‍Tuesday, January 8, 2019 2:02 pm

ദോഹ: പുകവലി നിരുല്‍സാഹപ്പെടുത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രചാരണം നടത്തും. കാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യത്തിലാണു പ്രചാരണം. പുകയില വിഷമാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയാണു ലക്ഷ്യം.

പുകവലിക്കുന്ന ആളിനു പുറമേ സമീപത്തുള്ള വ്യക്തികള്‍ക്കും പുക ദോഷം ചെയ്യും. ഖത്തറില്‍ ശ്വാസകോശാര്‍ബുദം കൂടിവരികയാണ്. ശ്വാസകോശാര്‍ബുദത്തിനു പ്രധാനകാരണങ്ങളിലൊന്നു പുകവലിയാണ്. ലോകമൊട്ടാകെ ഓരോ ആറു സെക്കന്‍ഡിലും പുകവലിമൂലം ഓരാള്‍ മരിക്കുന്നുവെന്നാണു കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x