2011ലെ 620 കോടി റിയാലില്‍ നിന്ന് ആരോഗ്യ മേഖലയുടെ ആകെ മൂല്യം 2015ല്‍ 1060 കോടിയായി (70.3%) ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിലും ആരോഗ്യമേഖലയുടെ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. 2011ല്‍ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ആരോഗ്യ മേഖലയുടെ വിഹിതം.
ദോഹ: ഖത്തറിലെ ആരോഗ്യമേഖല കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 169% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011ല്‍ ആരോഗ്യമേഖലയുടെ ആകെ വരുമാനം 140 കോടി റിയാലായിരുന്നുത് 2016ല്‍ 380 കോടിയായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2011ലെ 620 കോടി റിയാലില്‍ നിന്ന് ആരോഗ്യ മേഖലയുടെ ആകെ മൂല്യം 2015ല്‍ 1060 കോടിയായി (70.3%) ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിലും ആരോഗ്യമേഖലയുടെ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. 2011ല്‍ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ആരോഗ്യ മേഖലയുടെ വിഹിതം. എന്നാല്‍ 2012നും 2015നും ഇടയിലുള്ള മൂന്നുവര്‍ഷം കണക്കിലെടുത്താല്‍ ആരോഗ്യമേഖലയുടെ യഥാര്‍ഥ വളര്‍ച്ചാനിരക്ക് 6.5 ശതമാനത്തില്‍നിന്ന് 14.5% ആയി കുത്തനെ ഉയര്‍ന്നു.
സാമ്പത്തിക കണക്കനുസരിച്ച് 2015ല്‍ സ്വകാര്യ ആശുപത്രികളുടെ സംഭാവന 41ശതമാനവും ഡെന്റല്‍ ക്ലിനിക്കുകളുടെ വിഹിതം 22 ശതമാനവും ആണ്. സ്പെഷ്യല്‍റ്റി മെഡിക്കല്‍ ക്ലിനിക്കുകളുടെ വിഹിതം 17 ശതമാനം ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.