
ദോഹ: മധ്യപൂര്‍വേഷ്യന്‍ വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ സുശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ഖത്തറിന് രണ്ടാം സ്ഥാനം. ലോക സാമ്പത്തികഫോറം പുറത്തിറക്കിയ ‘ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടി’ലാണ് ഇക്കാര്യം ഉൾപ്പെടുന്നത്. ആഗോളതലത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 18-ാം സ്ഥാനമാണു ഖത്തറിനുള്ളത്.
എണ്ണവില കുത്തനെയിടിഞ്ഞ സാഹചര്യത്തിലും ഖത്തര്‍ ആഗോളതലത്തില്‍ മികച്ചനേട്ടം കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിൽ മേഖലയില്‍ ഏറ്റവുമധികം വൈവിധ്യവത്കരണം നടന്ന സമ്പദ് വ്യവസ്ഥയായ ഖത്തറിൽ ഉത്പാദനത്തിന്റെ 23.1 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.