
ദോഹ: ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആദ്യ വിപണന മേളയായ ഇന്ത്യാന പ്രദര്‍ശനം മാര്‍ച്ച് 16ന് ആരംഭിക്കും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ എംബസിയുടേയും ഖത്തര്‍ ചേംബറിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം ഒരാഴ്ചയാണ്.
ഖത്തറില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണന സാധ്യത വര്‍ധിപ്പിക്കാന്‍ പ്രദര്‍ശനം സഹായിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. മുന്നൂറിലേറെ ഇന്ത്യന്‍ നിര്‍മാതാക്കളും സേവനദാതാക്കളും പങ്കെടുക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 22നാണ് പ്രദര്‍ശനം സമാപിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.