Currency

വേനലവധിക്കുശേഷം ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു

സ്വന്തം ലേഖകന്‍Monday, August 26, 2019 5:30 pm

ദോഹ: വേനലവധിക്കുശേഷം രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു. കഴിഞ്ഞ ദിവസങ്ങളിലായാണ് വിവിധ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ കാര്യങ്ങളും അവധിക്കാലത്തുതന്നെ സ്‌കൂളുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. എല്‍.കെ.ജി ക്ലാസിലേക്കും ഒഴിവുള്ള മറ്റ് ഗ്രേഡുകളിലേക്കും സ്‌കൂളുകളില്‍ പുതിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍തന്നെ നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് കുടുംബങ്ങള്‍ മടങ്ങിയെത്താന്‍ തുടങ്ങിയിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, സുരക്ഷാസംവിധാനങ്ങള്‍ എല്ലാം ഇതിനകംതന്നെ സജ്ജമാക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ശില്‍പശാലകളും ബോധവത്കരണക്ലാസുകളും പരിശീലനക്ലാസും ഇതിനകംതന്നെ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു.

മന്ത്രാലയത്തിന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാന്‍ സ്വകാര്യസ്‌കൂളുകളും ബാധ്യസ്ഥമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. സ്‌കൂളുകളുടെയും മറ്റും സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താനായി മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങളും അടുത്ത ദിവസം നടത്തുന്നുണ്ട്. മിന്നല്‍പരിശോധനയും സ്‌കൂളുകളില്‍ നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x