മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ് സ്റ്റോക്ക് വെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലൈസന്‍സ് നേടിയിരിക്കണമെന്നാണ് ഹ്യൂമന്‍ ഫുഡ് കണ്‍ട്രോള്‍ ജോയിന്റ് കമ്മിറ്റിയുടെ നിര്‍ദേശം.
ദോഹ: മാംസവും വളര്‍ത്തു പക്ഷികളെയും ഇറക്കുമതി ചെയ്യുന്നവര്‍ മാര്‍ച്ച് ഒന്നു മുതല്‍ ലൈസന്‍സ് നേടിയിരിക്കണമെന്ന് നിര്‍ദേശം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈവ് സ്റ്റോക്ക് വെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലൈസന്‍സ് നേടിയിരിക്കണമെന്നാണ് ഹ്യൂമന്‍ ഫുഡ് കണ്‍ട്രോള്‍ ജോയിന്റ് കമ്മിറ്റിയുടെ നിര്‍ദേശം. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.
യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ചുവന്ന മാംസവും, കോഴി മുതലായ വളര്‍ത്തു പക്ഷികളും ഇവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് മുമ്പായി ലൈസന്‍സ് നേടണമെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ തുറമുഖങ്ങളിലും പ്രവേശന കവാടങ്ങളിലും പുതിയ നടപടി നടപ്പാക്കുന്നതിനായി പൊതു ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.