
ദോഹ: ഖത്തര്‍ റെസിഡന്റ് പെര്‍മിറ്റ് അടിക്കല്‍, വിസിറ്റ് വിസ പുതുക്കല്‍ തുടങ്ങിയവക്ക് ഇനി മുതല്‍ 15 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്ന് മെഡിക്കല്‍ കമ്മീഷന് അറിയിച്ചു. നേരത്തെ പരിശോധന നടത്തിയിരുന്നില്ലെങ്കിലും നൂറ് റിയാല്‍ പാസ്പോര്‍ട്ട് ഒന്നിന് ഈടാക്കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ നൂറ് റിയാലും നല്‍കേണ്ടതില്ല. ഇതനുസരിച്ച് രാജ്യത്ത് എത്തുന്ന വിദേശികളുടെ കുട്ടികളുടെ ഇഖാമ പിറ്റേ ദിവസം തന്നെ അടിക്കാന്‍ കഴിയും.
രാജ്യത്ത് പുതുതായി റസിഡന്റ്സ് വിസയില്‍ വരുന്ന എല്ലാ വര്‍ക്കും ഇഖാമ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ മെഡിക്കല്‍ പരിശോധന അനിവാര്യമാണ്. ഇതിന് വേണ്ടി സാധാരണ നടത്തി വന്നിരുന്ന പരിശോധനകളില്‍ സുപ്രധാനമായ ഒരു ഇനം കൂടി ഇപ്പോള്‍ ചേര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ കിഡ്നി പരിശോധന കൂടി നടത്തിയതിന് ശേഷം മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. രാജ്യത്ത് എത്തുന്ന വിദേശികളില്‍ കിഡ്നി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്. നിലവില്‍ ലേബര്‍ വിസയില്‍ വന്നവര്‍ക്ക് മാത്രമാണ് ഈ പരിശോധന നടക്കുന്നത്. എന്നാല്‍ അടുത്ത മാസം മുതല്‍ മുഴുവന്‍ വിദേശികള്‍ക്കും ഇത് ബാധകമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.