ലോകകപ്പ് ഫുട്‌ബോളിനായി ദോഹയില്‍ നിര്‍മിക്കുന്ന റാസ് അബു അബൂദ് സ്റ്റേഡിയമാണ് ചരിത്രമാവുന്നത്. സ്റ്റേഡിയം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി റാസ് അബു അബൂദില്‍ ആണ് നിര്‍മിക്കുന്നത്.
ദോഹ: ലോക ഫുട്‌ബോളിലെ ചരിത്രം തിരുത്തി പൂര്‍ണമായും മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാവുന്ന സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി ഖത്തര്‍. ലോകകപ്പ് ഫുട്‌ബോളിനായി ദോഹയില്‍ നിര്‍മിക്കുന്ന റാസ് അബു അബൂദ് സ്റ്റേഡിയമാണ് ചരിത്രമാവുന്നത്. സ്റ്റേഡിയം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി റാസ് അബു അബൂദില്‍ ആണ് നിര്‍മിക്കുന്നത്.
ഫെന്‍വിക്ക് ഇറിബാരന്‍ ആര്‍ക്കിടെക്ട്‌സാണ്(എഫ്‌ഐഎ) ഈ സ്റ്റേഡിയം രൂപകല്‍പന ചെയ്തിട്ടുള്ളത്. കണ്ടെയ്‌നറില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ ഉപയോഗിച്ചാണു സ്റ്റേഡിയത്തിന്റെ നിര്‍മാണം. പ്രത്യേക രീതിയില്‍ പരിഷ്‌കരിച്ച ഷിപ്പിങ് കണ്ടെയ്‌നറുകള്‍ സ്റ്റേഡിയം നിര്‍മിക്കേണ്ട സ്ഥലത്ത് എത്തിച്ച് സാധനങ്ങള്‍ ആവശ്യമായ രീതിയില്‍ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. വളരെ വേഗത്തില്‍ കൂട്ടിയോജിപ്പിക്കാനും പൊളിച്ചു മാറ്റാനും കഴിയുന്ന തരത്തിലാണ് ഇവയുടെ ക്രമീകരണം.
ലോകത്തെ മുഴുവന്‍ സ്റ്റേഡിയം നിര്‍മാതാക്കള്‍ക്കും പ്രചോദനം നല്‍കാന്‍ റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെ രൂപകല്‍പനയിലൂടെ കഴിയുമെന്ന് എഫ്‌ഐഎ സീനിയര്‍ പാര്‍ട്‌നറും ആര്‍ക്കിടെക്ടുമായ മാര്‍ക്ക് ഫെന്‍വിക്ക് പറഞ്ഞു. സ്റ്റേഡിയം നിര്‍മാണത്തിനു മൂന്നു വര്‍ഷത്തില്‍ താഴെ മാത്രമാണു സമയമെടുക്കുക. ലോകത്തെ ഏതു രാജ്യത്തിനു വേണമെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം രൂപകല്‍പന ചെയ്ത എഫ്‌ഐഎയാണ് റാസ് അബു അബൂദ് സ്റ്റേഡിയവും രൂപകല്‍പന ചെയ്തിട്ടുള്ളത്.
ദോഹയിലെ കോര്‍ണിഷിനു സമീപമുള്ള ഭാഗത്തു രൂപം കൊള്ളുന്ന ഈ സ്റ്റേഡിയത്തിലേക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒന്നര കി.മീ. ദൂരം മാത്രമേയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.