Currency

ക്യുഐബി ഇടപാടുകാര്‍ക്ക് ഇന്ത്യയിലേക്ക് ഇനി ഒരു മിനിട്ടിനുള്ളില്‍ പണം അയയ്ക്കാം; പുതിയ സേവനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, November 28, 2020 4:26 pm

ദോഹ: ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ (ക്യുഐബി) ഇടപാടുകാര്‍ക്ക് ഇന്ത്യയിലേക്ക് ഇനി 60 സെക്കന്‍ഡിനുള്ളില്‍ പണം അയയ്ക്കാം. ക്യുഐബിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലാണ് പുതിയ ‘ഡയറക്ട് റെമിറ്റ് സേവനം’ ആരംഭിച്ചത്. ഡിസംബര്‍ അവസാനം വരെ ട്രാന്‍സ്ഫര്‍ ഫീസ് ഈടാക്കില്ല. ഇടപാടുകാര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ പുതിയ സേവനം ഇന്ത്യയിലെ എച്ച്ഡിഎഫ്സി ബാങ്കുമായി ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഒരുലക്ഷത്തിലധികം സ്ഥലങ്ങളിലെ ഏത് ബാങ്കുകളിലേക്കും ഉടനടി പണം അയയ്ക്കാം. ക്യുഐബി മൊബൈല്‍ ആപ്പിലൂടെ തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ സ്റ്റാറ്റസും അറിയാം. ഇതിനായി ക്യുഐബി ആപ് ഡൗണ്‍ലോഡ് ചെയ്ത് എടിഎം ഡെബിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍ എന്നിവ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x