Currency

ഖത്തറിൽ തൊഴിൽ വിസ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

സ്വന്തം ലേഖകൻFriday, November 4, 2016 9:12 am

ഖത്തറിൽ തൊഴിൽ വിസ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

ഖത്തര്‍ വിസിറ്റ് വിസ/ഖത്തര്‍ ബിസിനസ്‌ വിസ/ഖത്തര്‍ ടൂറിസ്റ്റ് വിസ/ഖത്തര്‍ ഫാമിലി വിസ, ഖത്തര്‍ ഫാമിലി വിസ, ഖത്തര്‍ തൊഴില്‍ വിസ എന്നിങ്ങനെ മൂന്ന് തരം വിസകൾ ആണ് ഖത്തർ പ്രധാനമായും നൽകിവരുന്നത്. ഇതിൽ ഖത്തറിൽ തൊഴിൽ ചെയ്യാൻ അനുമതി നൽകുന്നതാണ് ഖത്തർ തൊഴിൽ വിസ. തൊഴിൽ വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിരിക്കാം

  • വിദ്യാഭ്യാസ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍.
  • സ്പോസര്‍ മുഖേന വിസക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കല്‍.
  • ഖത്തറില്‍  എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ്‌ അഥവാ ഇഖാമയ്ക്ക് അപേക്ഷിക്കല്‍.

ഖത്തറില്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കൂടെ സമർപ്പിക്കേണ്ട മറ്റു രേഖകൾ

  • നിങ്ങളുടെ പാസ്സ്പോട്ടിന്‍റെ  സ്കാന്‍ ചെയ്ത കോപ്പി
  • നിങ്ങളുടെ സ്കാന്‍ ചെയ്ത ഫോട്ടോ
  • ജി സി സി അംഗീകരിച്ച ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
  • സ്പോണ്‍സരുടെ ഐഡി കാര്‍ഡ്‌ കോപ്പി
  • സ്പോണ്‍സരുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌  കാര്‍ഡ്‌ കോപ്പി
  • വിസ അപേക്ഷാ ഫോറം
  • നിങ്ങളും സ്പോണ്‍സറും ഒപ്പുവെച്ച  തൊഴില്‍ കോണ്‍ട്രാക്റ്റ്
  • വിസ ഫീസ്‌

യാത്രാ സമയത്ത് കയ്യിൽ കരുതേണ്ട രേഖകൾ

  • പാസ്പോര്‍ട്ട്‌ (6 മാസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം)
  • ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ള  പാസ്പോര്‍ട്ട് അഥവാ E.C.N.R പാസ്പോര്‍ട്ട്‌ ആയിരിക്കണം (E.C.N.R ഇല്ലെങ്കില്‍ പ്രൊട്ടക്ടര്‍ ഓഫ് എമ്മിഗ്രെന്‍റ് മുഖേന യാത്രക്കു വേണ്ടിയുള്ള  ക്ലിയരൻസിനു എന്‍ട്രി വിസയും ടികെറ്റും ഇന്‍ഷുറന്‍സുമായി അപേക്ഷ നൽകേണ്ടതാണ്)
  • വിസയുടെ കോപ്പി
  • യാത്രാ ടിക്കറ്റ്‌

ഖത്തറില്‍ എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ്‌ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍

  • പാസ്പോര്‍ട്ട്‌
  • സ്പോൺസർ നൽകിയ സാക്ഷ്യ പത്രം
  • മെഡിക്കല്‍ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌
  • ഫിങ്കര്‍ പ്രിന്‍റിംഗും സെക്യൂരിറ്റി ക്ലീയരെന്‍സ് സര്‍ട്ടിഫികെറ്റ്‌
  • ഫീസ്‌
  • നാല് ഫോട്ടോകള്‍

ഇഖാമ ലഭിച്ചാലാണ് നിങ്ങൾ ജോലി ചെയ്തു തുടങ്ങേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x