Currency

തൊഴിലുടമയുടെ അനുമതിയോടെ ഖത്തറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാം

സ്വന്തം ലേഖകൻMonday, February 6, 2017 11:09 am

ദോഹ: തൊഴിലുടമയുടെ അനുമതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് പാര്‍ട് ടൈം ജോലി അനുവദിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതോടൊപ്പം തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കുന്നവര്‍ക്ക് ആറു മാസത്തേക്ക് പൂര്‍ണമായും മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാമെന്നും ഇത് പിന്നീട് ഒരു വര്‍ഷം വരെ നീട്ടി നല്‍കാനാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ-താമസകാര്യ നിയമത്തെ കുറിച്ച് വിശദീകരണം നൽകിക്കൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x