Currency

കൊവിഡ് വാക്സിന്‍: ഖത്തറില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, January 18, 2021 12:49 pm

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടത്താം. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരവരുടെ നാഷണല്‍ ഒതന്റിഫിക്കേഷന്‍ സിസ്റ്റം(എന്‍എഎസ്) തൗതീഖ് യൂസേര്‍നെയിമും പാസ്‌വേഡും നിര്‍ബന്ധമാണ്. എന്‍എഎസ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് തുടങ്ങാം. പാസ് വേഡ് അല്ലെങ്കില്‍ യൂസെര്‍നെയിം മറന്നവര്‍ക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനാകും.

നിലവില്‍ വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക് കുത്തിവെപ്പിനായി ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് എടുക്കാം. 60 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നത്. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും വാക്സിനേഷന് സൗകര്യമുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത, വാക്സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ ഊഴം ലഭിക്കുന്നത് അനുസരിച്ച് ഇവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x