പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.
ദോഹ: സബ്സിഡി നല്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്ന നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. നേരത്തെ ശൂറാ കൗണ്‍സില്‍ ഭേദഗതി നിര്‍ദേശിച്ച നിയമത്തിനാണ് അംഗീകാരം.
ലൈസന്‍സ് ഇല്ലാതെ സബ്സിഡി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു ഇടാപാടും നടത്തരുതെന്ന് നിയമം വ്യക്തമാക്കുന്നു. സബ്സിഡി നല്കുന്ന ഉത്പന്നങ്ങള്‍, അവയുടെ പരമാവധി വില, ഗുണഭോക്തൃ വിഭാഗങ്ങള്‍ എന്നിവ മന്ത്രിസഭ തീരുമാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.