
ദോഹ: ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക നിലവില്‍ ലേബര്‍ കോഡിന്റെ പരിധിയിലുള്ള തൊഴിലാളികള്‍ക്ക് മാത്രം. ഗാര്‍ഹിക തൊഴിലാളികള്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇന്നലെയാണ് വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് അമീര്‍ സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ചത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്സര് നല്കുന്ന എക്സിറ്റ് പെര്‍മിറ്റുണ്ടായാല്‍ മാത്രമെ രാജ്യം വിടാനാകൂ. വിദേശികളുടെ രാജ്യത്തേക്കുള്ള പോക്കുവരവ്, താമസം, രാജ്യം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2015 ലെ നിയമം 21 ല്‍ ഭേദഗതി വരുത്തിയാണ് ഖത്തര്‍ അമീര്‍ ഇന്നലെ ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 95 ശതമാനം തൊഴിലാളികള്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാന്‍ കഴിയുമെന്നതാണ് പ്രഖ്യാപനം.
അതേസമയം നിര്‍ണായക പദവികളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരും. ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ കൂടരുതെന്നു നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.